Short Vartha - Malayalam News

വിസ്താര വിമാനങ്ങള്‍ എയര്‍ ഇന്ത്യയുമായി ലയിക്കുന്നു

വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 12ന് ശേഷം വിസ്താരയുടെ മുഴുവന്‍ വിമാനങ്ങളുടെയും ബുക്കിങ് എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴിയാകും നടത്തുക. ലയനത്തിന്റെ ഭാഗമായുള്ള വിദേശ നിക്ഷേപത്തിന് (FDI) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. ലയനം ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട യാത്രാ അനുഭവവും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.