Short Vartha - Malayalam News

തിരുവനന്തപുരം – ബെംഗളൂരു; പുതിയ സർവീസ് ആരംഭിച്ച് എയർ ഇന്ത്യ

തിരുവനന്തപുരം - ബെംഗളൂരു റൂട്ടിൽ എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിക്കുന്നു. ജൂലൈ 1 മുതൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളൂരുവിൽ നിന്ന് വൈകിട്ട് 3 മണിക്ക് (AI 567) പുറപ്പെടുന്ന വിമാനം 4:15ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4:55ന് (AI 568) പുറപ്പെടുന്ന വിമാനം 6:10ന് ബെംഗളൂരുവിൽ എത്തിച്ചേരും.