Short Vartha - Malayalam News

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാട്ടിലെത്തിക്കാന്‍ മറ്റൊരു സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

നവാര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന ബോയിങ് 777 യാത്രാ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യയോട് വിശദീകരണം തേടി. ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് അസൗകര്യം ഉണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് DGCA വിശദീകരണം ചോദിച്ചത്. എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.