Short Vartha - Malayalam News

യോഗ്യതയില്ലാത്ത പൈലറ്റുമാര്‍; എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ

മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ കൊണ്ട് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി DGCA. വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് യഥാക്രമം ആറ്, മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് DGCA വ്യക്തമാക്കി. ജൂലൈ 10ന് എയര്‍ലൈന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.