Short Vartha - Malayalam News

മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ഭീഷണിയെ തുടര്‍ന്ന് ഇന്നലെ രാത്രി 10.30 ഓടെ വിമാനം മുംബൈ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6E 5149 വിമാനത്തിനാണ് മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. മുംബൈയില്‍ ലാന്‍ഡ് ചെയ്ത ഉടനെ ഐസൊലേഷന്‍ ബേയിലേക്ക് വിമാനം കൊണ്ടുപോവുകയും ആവശ്യമായ സുരക്ഷ പരിശോധന നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.