Short Vartha - Malayalam News

കോണ്‍ടാക്റ്റ് സിങ്കിങ്; പുതിയ അപ്ഡേറ്റുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഓഫീസിലേയും വ്യക്തിഗതമായ കോണ്‍ടാക്റ്റുകളും പ്രത്യേകം സൂക്ഷിക്കാന്‍ സാധിക്കും. ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ ഫീച്ചര്‍ ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ലഭ്യമായതായാണ് റിപ്പോര്‍ട്ട്.