Short Vartha - Malayalam News

കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. ഗ്രൂപ്പ് ചാറ്റുകളില്‍ ആക്ടീവല്ലാത്ത അംഗങ്ങള്‍ക്ക് ഷെയര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്താനും ഫീച്ചര്‍ സഹായിക്കും.