Short Vartha - Malayalam News

ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നതായി റിപ്പോര്‍ട്ട്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അന്തര്‍വാഹിനി തകര്‍ന്നതെന്ന് അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെനയുടെ പുതിയ ഫസ്റ്റ്-ഇന്‍-ക്ലാസ് ആണവ അന്തര്‍വാഹിനി മെയ്-ജൂണ്‍ കാലയളവില്‍ ഒരു തുറമുഖത്തോട് ചേര്‍ന്ന് തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍വാഹിനി തകരാനുള്ള കാരണം എന്താണെന്നോ ആ സമയത്ത് കപ്പലില്‍ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതിയ തലമുറ ആണവ അന്തര്‍വാഹിനികളുടെ നിര്‍മ്മാണവും ചൈന ആരംഭിച്ചിട്ടുണ്ട്.