Short Vartha - Malayalam News

രാജ്യത്തെ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍

ചൈനയിലെ പ്രധാന ഇന്റര്‍നെറ്റ് കമ്പനികളായ ടെന്‍സെന്റ്, ബൈറ്റ്ഡാന്‍സ്, വെയ്‌ബോ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമാണ്. കമ്പനികള്‍ യൂസേഴ്സ് പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കണം. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുമുള്ള രഹസ്യാത്മക വിവരങ്ങള്‍ യൂസേഴ്സ് പങ്കുവെക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളും കൊണ്ടുവരും.