Short Vartha - Malayalam News

ചൈനയില്‍ ആഞ്ഞടിച്ച് യാഗി കൊടുങ്കാറ്റ്; രണ്ട് മരണം

ചൈനയിലെ ഹൈനാനില്‍ ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്യുകയും 92 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറില്‍ 234 കിലോമീറ്റര്‍ വേഗതയിലാണ് യാഗി വീശിയത്. ചൈനയുടെ തെക്കേ ഭാഗത്തുള്ള 10 ലക്ഷത്തോളം ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ഹൈനാന്‍ പ്രവിശ്യയിലെ 8,30,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റായി യാഗി മാറി.