Short Vartha - Malayalam News

ശക്തമായ കാറ്റ്; സംസ്ഥാനത്ത് കനത്ത നാശനഷ്ടം

തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റ് വീശിയത്. പാലക്കാട് ധോണിയില്‍ ശക്തമായ കാറ്റില്‍ മരംവീണ് രണ്ടു വീടുകള്‍ തകര്‍ന്നു. വയനാട്ടില്‍ ശക്തമായ കാറ്റില്‍ വാളാട് എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി. താമരശേരിയില്‍ മരം വീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശൂര്‍ ഗുരുവായൂരില്‍ തെക്കന്‍ പാലയൂര്‍ ചക്കംകണ്ടം പ്രദേശത്ത് പുലര്‍ച്ചെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വീടിന്റെ മതില്‍ തകര്‍ന്നു. പലയിടത്തും മരങ്ങളും തെങ്ങുകളും കടപുഴകി.