Short Vartha - Malayalam News

ചൈനയില്‍ റോക്കറ്റിന്റെ അവശിഷ്ടം ജനവാസമേഖലയില്‍ തകര്‍ന്ന് വീണു

ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടമാണ് തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ട്. വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു സംഭവം. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ദൗത്യത്തിന് മുന്നോടിയായി ജനങ്ങള്‍ വീടുകള്‍ ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷവാതകങ്ങള്‍ പുറത്തുവരാനും പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.