Short Vartha - Malayalam News

ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി എക്സ്

ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ സേവനമായ എക്സ് വിലക്കേര്‍പ്പെടുത്തിയത്. സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ട നഗ്‌ന ഉള്ളടക്കങ്ങളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് വിലക്കിയത്. കമ്പനിയുടെ പരാതി പരിഹാര സംവിധാനത്തിലൂടെ 5158 പരാതികള്‍ ലഭിച്ചതായി പ്രതിമാസ റിപ്പോര്‍ട്ടില്‍ എക്സ് പറയുന്നു.