Short Vartha - Malayalam News

സാമൂഹിക മാധ്യമങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റിടുന്നത് വിലക്കിയ ഉത്തരവ് റദ്ദാക്കി

ഭരണപരമായ കാരണത്താലാണ് വിലക്കേര്‍പ്പെടുത്തി കൊണ്ട് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെയും( KGMOA) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും(IMA) ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനും ചാനല്‍ തുടങ്ങുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.