Short Vartha - Malayalam News

ജാഗ്രത; സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ പനി പടരുന്നു

കാസര്‍ഗോഡ് ജില്ലയിലെ പടന്നക്കാട് കാര്‍ഷിക കോളേജില്‍ 30തോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍ 9 പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ A വിഭാഗത്തില്‍പ്പെട്ട പനി ബാധിച്ചതായി സ്ഥിരീകരിച്ചു. H1N1, H3N2 എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് പനിക്ക് കാരണമായത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിക്ക് കൂടി H1N1 ഉണ്ടെന്ന് തിരിച്ചറിഞ്ഞു. നാട്ടില്‍ പനി പടരാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗര്‍ഭിണികള്‍, കിടപ്പുരോഗികള്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.