Short Vartha - Malayalam News

തിരുവനന്തപുരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഛര്‍ദി, തലവേദന, കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ നിലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.