Short Vartha - Malayalam News

നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ടു

നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവുമായി 26 പേരാണ് നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. ആരോഗ്യ വകുപ്പാണ് സമ്പര്‍ക്കപ്പട്ടിക പുറത്തുവിട്ടത്. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കും. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.