Short Vartha - Malayalam News

കേരളത്തില്‍ 69.35 കോടിയുടെ ആശുപത്രി വികസനത്തിന് കേന്ദ്ര അംഗീകാരം

ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 69.35 ലക്ഷം രൂപയുടെ 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക. ആശുപത്രികളില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ നിര്‍മാണ പ്രവര്‍ത്തികള്‍ക്കും അനുമതി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.