കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ
കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനായി ഈ വർഷം നിയമനിർമാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ ഗവൺമെന്റ്. എന്നാൽ പ്രായം എങ്ങനെ പരിശോധിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കുട്ടികളുടെ പ്രായം സ്ഥിരീകരിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന സാങ്കേതിക വിദ്യ ഉടന്‍ പരീക്ഷിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായപരിധിയായി നിശ്ചയിക്കുക. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമ നിര്‍മാണനത്തിന് തയ്യാറെടുക്കുന്നത്.
എക്‌സിന്റെ ഇന്ത്യന്‍ ബദല്‍ എന്ന വിശേഷണവുമായി ആരംഭിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം 'കൂ' പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2020ല്‍ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് കൂ. ഒന്നിലധികം കമ്പനികളുമായും മീഡിയ ഹൗസുകളുമായും നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവ് കൂടുതലായതിനാലാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും രാധാകൃഷ്ണ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി എക്സ്
ഫെബ്രുവരി 26 നും മാര്‍ച്ച് 25 നും ഇടയില്‍ 2,12,627 അക്കൗണ്ടുകള്‍ക്കാണ് ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ സേവനമായ എക്സ് വിലക്കേര്‍പ്പെടുത്തിയത്. സമ്മതമില്ലാതെ പങ്കുവെക്കപ്പെട്ട നഗ്‌ന ഉള്ളടക്കങ്ങളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് വിലക്കിയത്. കമ്പനിയുടെ പരാതി പരിഹാര സംവിധാനത്തിലൂടെ 5158 പരാതികള്‍ ലഭിച്ചതായി പ്രതിമാസ റിപ്പോര്‍ട്ടില്‍ എക്സ് പറയുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പോസ്റ്റിടുന്നത് വിലക്കിയ ഉത്തരവ് റദ്ദാക്കി
ഭരണപരമായ കാരണത്താലാണ് വിലക്കേര്‍പ്പെടുത്തി കൊണ്ട് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെയും( KGMOA) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും(IMA) ഭാഗത്ത് നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനും ചാനല്‍ തുടങ്ങുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
സോഷ്യല്‍ മീഡിയകള്‍ ദോഷകരമായി ബാധിച്ച കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് മാർക്ക് സക്കർബർഗ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കുട്ടികള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളും ഭീഷണികളും ചെറുക്കുന്നതില്‍ ഈ ആപ്പുകള്‍ പരാജയം നേരിട്ടതിനെ തുടർന്ന് അമേരിക്കൻ സെനറ്റില്‍ നടന്ന ഹിയറിങ്ങിലായിരുന്നു മെറ്റാ CEO മാർക്ക് സക്കർബർഗിന്‍റെ ക്ഷമാപണം. മെറ്റയ്ക്കെതിരെ നിരവധി സംസ്ഥാനങ്ങള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ടിക്ടോക്ക്, സ്നാപ്പ്, എക്സ് എന്നീ പ്ലാറ്റ്ഫോമുകളിലെ ഉന്നത ഉദ്യോഗസ്ഥരും സെനറ്റ് ജുഡിഷ്യറി കമ്മിറ്റിയില്‍ നിന്നും വിമർശനം നേരിട്ടു.
X ന്‍റെ (ട്വിറ്റർ) പ്രവര്‍ത്തനം ഇന്ന് ഒരു മണിക്കൂറിലേറെ നിലച്ചു
ഇന്ന് രാവിലെ 11 മണിയോടെ ആഗോളതലത്തില്‍ X ഉപയോക്താക്കൾക്ക് സാങ്കേതികതടസ്സം നേരിട്ടു. വെബ്‌സൈറ്റിലും മൊബൈലിലും X തുറക്കുന്ന ഉപയോക്താക്കൾക്ക് 'Welcome to your timeline' എന്ന എറര്‍ സന്ദേശമാണ് ലഭിച്ചത്. കാനഡ, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ തടസ്സം നേരിട്ടിരുന്നു.
ഡീപ് ഫേക്കുകളിൽ നടപടിക്കൊരുങ്ങി കേന്ദ്രം
ഡീപ്ഫേക്കുകളുടെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്തം അതിന്‍റെ ക്രിയേറ്റര്‍മാര്‍ക്കും പ്ലാറ്റ്‌ഫോമുകൾക്കുമാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇവര്‍ക്ക് പിഴ ചുമത്തുന്നത് അടക്കമുളള ശിക്ഷാ നടപടികള്‍ പരിഗണനയിലാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സംഘത്തിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന 12 അംഗ സംഘത്തിന്‍റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി ഉത്തരവിറങ്ങി. മാസം 6.67 ലക്ഷം രൂപ ഇവർക്ക് ശമ്പളത്തിന് മാത്രം ചെലവാകും. സോഷ്യൽ മീഡിയയുടെ പരിപാലനം അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു.
ഡീപ്ഫേക്ക് ദുരുപയോഗം; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
ഡീപ്ഫേക്ക് ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ 3 വർഷം തടവും 1 ലക്ഷം പിഴയുമാണെന്ന ഓര്‍മപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് വ്യാജ ഫോട്ടോകളും വീഡിയോകളും നിര്‍മിക്കുന്ന സാങ്കേതിക വിദ്യയാണ് ഡീപ്ഫേക്ക്.
ഡീപ്പ് ഫേക്ക്: സമൂഹമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയിൽ സമൂഹമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ . അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന തരത്തിൽ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളുമാണ് ഡീപ്പ് ഫേക്കുകൾ.