Short Vartha - Malayalam News

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് പുഴയുടെ നടുക്ക് കുടുങ്ങിയത്. ചിറ്റൂര്‍ അഗ്‌നിരക്ഷാ സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ഏണിയിറക്കി നല്‍കിയാണ് കുട്ടികളെ കരയ്‌ക്കെത്തിച്ചത്. മൂന്നു കുട്ടികളാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. വെള്ളം ഉയര്‍ന്നതോടെ ഒരാള്‍ നീന്തി കരയിലേക്ക് കയറി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാലംഗ കുടുംബം അപകടത്തില്‍പ്പെട്ട സ്ഥലത്തിന് സമീപമാണ് കുട്ടികള്‍ കുടുങ്ങിയത്.