Short Vartha - Malayalam News

വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമെ പാലക്കാടും പ്രകമ്പനം

വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്ന് പ്രകമ്പനം ഉണ്ടായതിന് പിന്നാലെ പാലക്കാടും വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കമുണ്ടായി. ഒറ്റപ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാരണ ശബ്ദമുണ്ടായതായി നാട്ടുകാർ പറഞ്ഞത്. രാവിലെ ശബ്ദം കേട്ട ശേഷം പ്രദേശത്ത് മറ്റ് പ്രകമ്പനങ്ങളോ അസാധാരണ ശബ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. സംസ്ഥാനത്തുണ്ടായത് ഭൂചലനമല്ലെന്നാണ് നാഷണൽ സീസ്മോളജി സെന്റർ സ്ഥിരീകരിച്ചിട്ടുള്ളത്.