Short Vartha - Malayalam News

പട്ടാമ്പി പാലം നാളെ മുതൽ തുറന്നു കൊടുക്കും

കനത്തമഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പട്ടാമ്പി പാലം നാളെ മുതൽ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. മഴയെ തുടർന്ന് ഉണ്ടായ വെള്ളക്കെട്ട് ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതും വാഹനഗതാഗതം നിർത്തലാക്കാൻ കാരണമായി. നിബന്ധനകൾക്ക് വിധേയമായാണ് പാലം തുറക്കുന്നതെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷ ഒരുക്കാനും നിർദേശം നൽകി.