Short Vartha - Malayalam News

നെല്ലിയാമ്പതിയിൽ രാത്രി യാത്ര നിരോധനം

കാലവർഷം ശക്തമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലേക്ക് ഇന്നുമുതൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. നെല്ലിയാമ്പതി ചുരം റോഡുകളിൽ പൊതു ഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിൽ ഒഴികെയുള്ളതുമായ രാത്രി യാത്രയ്ക്കാണ് ഓഗസ്റ്റ് 2 വരെ ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെയാണ് നിരോധനം.