Short Vartha - Malayalam News

സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍

പാലക്കാട് ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിയ യുവതിയ്ക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. കെ. റീന. വിശദ പരിശോധനയിലാണ് പാമ്പുകടിയേറ്റില്ലെന്ന് ബോധ്യമായത്. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രിയെയാണ് പാമ്പുകടിയേറ്റതായി സംശയിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൂലിലാണ് ചെറിയ പാമ്പിനെ കണ്ടെത്തിയത്. ഇത് വിഷമില്ലാത്ത പാമ്പായിരുന്നു എന്നും സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും വിശദീകരണം തേടിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.