Short Vartha - Malayalam News

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ

പാലക്കാട് നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമന്‍ ആണ് ജീവനൊടുക്കിയത്. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കൃഷി നശിച്ചുവെന്നും വായ്പാ തിരിച്ചടവ് മുടങ്ങി എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും നെല്‍ കൃഷി ചെയ്ത് വരികയായിരുന്ന സോമനെ ഇന്ന് പുലര്‍ച്ചെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.