Short Vartha - Malayalam News

ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടര്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉയർത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ്. അതിനാൽ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 38.4 മില്ലി മീറ്റർ അളവിലാണ് മഴ ലഭിക്കുന്നത്. ഡാമിലേക്ക് 40.8 m3/s എന്ന നിലയിലാണ് നീരൊഴുക്ക്. ഇതേ നില തുടരുകയാണെങ്കിൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് എത്താൻ സാധ്യതയുണ്ടെന്നും ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.