ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ മൂന്ന് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. റൂൾ കർവ് പ്രകാരം ഡാമിലെ ജലനിരപ്പ് പരമാവധി ആയതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകൾ തുറന്നത്. 112.99 മീറ്ററാണ് റൂൾ കർവ് അനുസരിച്ചുള്ള ഡാമിന്റെ പരമാവധി ജലനിരപ്പ്.
Related News
ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉയർത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ്. അതിനാൽ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 38.4 മില്ലി മീറ്റർ അളവിലാണ് മഴ ലഭിക്കുന്നത്. ഡാമിലേക്ക് 40.8 m3/s എന്ന നിലയിലാണ് നീരൊഴുക്ക്. ഇതേ നില തുടരുകയാണെങ്കിൽ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് എത്താൻ സാധ്യതയുണ്ടെന്നും ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് മലമ്പുഴ ഡാം തുറക്കും
കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കാരണമാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജില്ലാ കളക്ടറാണ് ഡാം തുറക്കാന്‍ നിര്‍ദ്ദേശിച്ചത്. മലമ്പുഴ ഡാമില്‍ നിന്ന് പുഴയിലേക്ക് നാളെ രാവിലെ 10 മണി മുതല്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്ന് വിടും. എന്നാല്‍ ഈ വെള്ളം ജലസേചനത്തിന് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.