Short Vartha - Malayalam News

പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ യുവതിയ്ക്ക് പാമ്പുകടിയേറ്റു

മകളുടെ ചികിത്സയ്ക്കായി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി ബാധിച്ച മകളുടെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് ഇവര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കടിയേറ്റതിന് പിന്നാലെ ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് ഒരു സഹകരണവും ഉണ്ടായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.