Short Vartha - Malayalam News

വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഓസ്‌ട്രേലിയ; വിദ്യാര്‍ത്ഥികള്‍ക്ക് അക്കൗണ്ടില്‍ വേണ്ടത് 16.29 ലക്ഷം

2024 മെയ് 10 മുതല്‍ ഈ തുക കാണിക്കേണ്ടി വരും. ഓസ്ട്രേലിയയിലേക്ക് ഉപരിപഠനത്തിനായി പോകാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇത് വലിയ തിരിച്ചടിയാവും. ഓസ്ട്രേലിയയിലെത്തിയതിനു ശേഷം ചെലവുകള്‍ വഹിക്കാനാകുമെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം. ഓസ്ട്രേലിയ ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുക വര്‍ധിപ്പിക്കുന്നത്.