Short Vartha - Malayalam News

ഷെങ്കന്‍ വിസയില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തി യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യന്‍ യൂണിയന്‍ പുതുതായി കൊണ്ടുവന്ന 'കാസ്‌കേഡ്' സംവിധാനത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആദ്യം രണ്ട് വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകള്‍ നല്‍കുന്നതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് സാധാരണ ഷെങ്കന്‍ വിസകളില്‍ യാത്ര ചെയ്തവര്‍ക്കാണ് വിസ നല്‍കുന്നത്. ഈ വിസയുടെ കാലാവധി പൂര്‍ത്തിയായ ശേഷം അഞ്ച് വര്‍ഷത്തെ വിസയാണ് തുടര്‍ന്ന് നല്‍കുക. യൂറോപ്യന്‍ രാജ്യങ്ങളിലെ വിസ രഹിത പ്രവേശനമുള്ള എല്ലാ രാജ്യങ്ങളിലും ഈ വിസ കൊണ്ട് യാത്ര ചെയ്യാവുന്നതാണ്. യൂറോപ്പില്‍ സ്വതന്ത്രസഞ്ചാരത്തിനായി 1985ല്‍ ഏഴു രാജ്യങ്ങളാണ് ഷെങ്കന്‍ കരാറില്‍ ഒപ്പിട്ടത്. നിലവില്‍ 29 രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യങ്ങളുടെ അതിര്‍ത്തികളുടെ നിയന്ത്രണങ്ങള്‍ കൂടാതെ പാസ്പോര്‍ട്ട് ഇല്ലാതെ യൂറോപ്യന്‍ യൂണിയനില്‍ ഉളള അംഗ രാജ്യങ്ങളിലൂടെ യാത്ര ചെയ്യാന്‍ ഷെങ്കന്‍ വിസയിലൂടെ സാധിക്കും.