Short Vartha - Malayalam News

ഡിജിറ്റല്‍ നൊമാഡ് വിസകളുമായി തുര്‍ക്കിയും

വര്‍ക്കേഷനായി ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികളാണ് നൊമാഡ് വിസകള്‍ തിരഞ്ഞെടുക്കാറ്. മനോഹരമായ ഭൂപ്രകൃതിയും സുഖമുള്ള കാലാവസ്ഥയും ഇസ്താംബുള്‍ നഗരവും ഹാഗിയ സോഫിയയും ബ്ലൂ മോസ്‌കും കപ്പഡോഷ്യയിലെ ഹോട്ട് എയര്‍ബലൂണുകളും ഒക്കെയാണ് സഞ്ചാരികളെ തുര്‍ക്കിയിലേക്ക് ആകര്‍ഷിക്കുന്നത്. 21 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, UK, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നൊമാഡ് വിസ ലഭിക്കാന്‍ മുന്‍ഗണനയുള്ളത്.