Short Vartha - Malayalam News

GCC രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും

ദുബായിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ വെച്ചാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 10,000-12,000 രൂപയ്ക്ക് ഏകീകൃത വിസ കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് പുതിയ വിസാ സംവിധാനത്തിന്റെ ലക്ഷ്യം. ഏകീകൃത വിസാ സംവിധാനം വരുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് ഏഇഇ രാജ്യങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.