ഇന്ത്യ ഉൾപ്പടെ 28 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇറാൻ

UAE, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, ജപ്പാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇറാൻ വിസ രഹിത പ്രവേശനം അനുവദിച്ചത്. കൂടുതൽ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുക എന്നതാണ് ഇറാൻ പുതിയ വിസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ പുതിയ വിസ നയം പ്രാബല്യത്തിൽ വരും.
Tags : Iran,Visa