ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദന്‍ജൂ കമ്പനി നടത്തുന്ന ഖനിയിലെ B, C എന്നീ രണ്ട് ബ്ലോക്കുകളില്‍ മീഥെയ്ന്‍ വാതകം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേലിനെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ച അരുത്: ആയത്തുല്ല അലി ഖമനയി
ഇസ്രായേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. രാഷ്ട്രീയ, സൈനിക തലങ്ങളിൽ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും ഇതിൽ വീഴ്ചകൾ വരുത്തിയാൽ ‘ദൈവ കോപത്തിന്റെ’ ഗണത്തിൽപ്പെടുമെന്നും ഖമേനി പറഞ്ഞു. ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടതാണ് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിന് കാരണം.
ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയത്. ടിക്കറ്റെടുത്ത എല്ലാ യാത്രക്കാര്‍ക്കും മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ നാലു സര്‍വീസുകളാണ് നടത്തുന്നത്.
ഇറാന്റെ ഭീഷണി; ഇസ്രായേലിന് പ്രതിരോധം ശക്തമാക്കാന്‍ സഹായവുമായി അമേരിക്ക
ആക്രമണങ്ങളില്‍ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കാനായി പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും കപ്പലുകളും അയച്ച് സൈനിക സഹായം ശക്തമാക്കാനാണ് അമേരിക്കയുടെ പദ്ധതി. ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായില്‍ ഹനിയയെ തങ്ങളുടെ രാജ്യത്തുവച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇസ്രായേലിനെതിരെ ഇറാല്‍ ഭീഷണിയുമായി രംഗത്തെത്തിയത്. ഹനിയയുടെ കൊലപാതകം പശ്ചിമേഷ്യന്‍ മേഖലയെ വീണ്ടും ആക്രമണങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്.
ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് US രഹസ്യാന്വേഷണ വിഭാഗം
അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് US രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയ റാലിക്ക് മുമ്പ് തന്നെ ട്രംപിനെതിരായ ഭീഷണി സീക്രറ്റ് സര്‍വീസിനും ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിനും അറിവുണ്ടായിരുന്നുവെന്ന് US ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ സുരക്ഷ വര്‍ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രംപിന് വെടിയേറ്റതിന് പിന്നാലെ കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.Read More
ഇറാന്റെ മിസൈല്‍ വാഹക യുദ്ധക്കപ്പല്‍ മുങ്ങി
ഹോര്‍മുസ് കടലിടുക്കിനു സമീപമുള്ള തുറമുഖത്ത് അറ്റകുറ്റപ്പണിക്കിടെയിടെയാണ് യുദ്ധക്കപ്പല്‍ മുങ്ങിയത്. സഹന്ദ് എന്ന യുദ്ധക്കപ്പലാണ് മുങ്ങിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. അറ്റകുറ്റപ്പണിക്കിടെ ടാങ്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബാലന്‍സ് നഷ്ടമായതാണ് കപ്പല്‍ മുങ്ങാന്‍ കാരണമായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴം കുറവായതിനാല്‍ കപ്പല്‍ തിരിച്ചെടുക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ബലൂചിസ്ഥാനിൽ ഇറാൻ സേനയുടെ ആക്രമണം; 4 പാകിസ്ഥാനികൾ കൊല്ലപ്പെട്ടു
ചൊവ്വാഴ്ച രാത്രി പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഇറാൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ നാല് പാകിസ്ഥാനികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പാകിസ്ഥാൻ - ഇറാൻ അതിർത്തിക്ക് സമീപമാണ് വെടിവെയ്‌പ്പ് നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഉമർ ജമാലി അറിയിച്ചു. വെടിവയ്പ്പിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ വാഷുക്ക് നയീം ഉംറാനി പറഞ്ഞു.
ഇറാനില്‍ അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നു
ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹൊസൈന്‍ അബ്ദുള്ള അമീര്‍ ഹിയാനും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നത്. മുഹമ്മദ് മുഖ്ബാര്‍ പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ ഒരു തരത്തിലും തടസ്സപ്പെടില്ലെന്നും രാജ്യം ആശങ്കപ്പെടേണ്ടതില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈ പറഞ്ഞിരുന്നു.
ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടു
ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹൊസൈന്‍ അബ്ദുള്ള അമീര്‍ ഹിയാനും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും സമീപത്ത് നിന്ന് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്നും ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഹെലികോപ്റ്ററിന്റെ മുഴുവന്‍ ക്യാബിനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും കത്തി നശിക്കുകയും ചെയ്തു.
ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാ ഹിയാനുമുള്‍പ്പടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കണ്ടെത്തി. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും സമീപത്ത് നിന്ന് ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 12 മണിക്കൂറായി 40ലേറെ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.Read More