ലോകകപ്പ് ഹയ്യ വിസയില്‍ ഖത്തറിലുള്ളവര്‍ക്ക് ഫെബ്രുവരി 24 വരെ തുടരാം

ഫെബ്രുവരി 10ന് മുമ്പായി ഹയ്യ വിസയില്‍ ഖത്തറിലെത്തിയവര്‍ക്കാണ് ഫെബ്രുവരി 24 വരെ തുടരാന്‍ അനുമതിയുള്ളത്. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലായിരുന്നു ജനുവരി 10ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച വിസാ കാലാവധി ഒരു മാസം കൂടി നീട്ടി നല്‍കിയത്. എന്നാല്‍ ടൂറിസ്റ്റ് വിസകളായ ഹയ്യ A ONE, A TWO, A THREE വിസകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Tags : Visa,Qatar