Short Vartha - Malayalam News

ഫാമിലി വിസയ്ക്കുളള ശമ്പള പരിധി ഉയര്‍ത്തി UK

ഫാമിലി വിസയില്‍ കുടുംബാംഗത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തി UK. പുതുക്കിയ ശമ്പള പരിധി അനുസരിച്ച് അപേക്ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ വാര്‍ഷിക ശമ്പളം GBP 29,000 (ബ്രിട്ടീഷ് പൗണ്ട്) ഉണ്ടായിരിക്കണം. GBP 18,600 എന്ന മുന്‍ പരിധിയില്‍ നിന്ന് 55 ശതമാനം വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തേക്കുളള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.