Short Vartha - Malayalam News

ഷെയ്ഖ് ഹസീന UKയില്‍ അഭയം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമസേന താവളത്തില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഷെയ്ഖ് ഹസീന എത്തിയത്. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗം സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അതേസമയം ഷെയ്ഖ് ഹസീന ഇനി ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മകന്‍ വ്യക്തമാക്കി.