Short Vartha - Malayalam News

ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി

കുടിയേറ്റം വർധിക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയിൽ വിദ്യാർത്ഥി വീസയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. പുതിയ നിയന്ത്രണങ്ങൾ പ്രകാരം വിദ്യാർത്ഥികൾക്കുള്ള ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ ഉയർത്തുകയും വിദ്യാർത്ഥി വീസ അപേക്ഷകരുടെ സാമ്പത്തിക ആവശ്യകതകൾ വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥി വീസകൾക്കുള്ള താത്കാലിക പ്രവേശന ടെസ്റ്റിന് പകരം ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് എന്ന പുതിയ ടെസ്റ്റ് കൊണ്ടുവരികയും ചെയ്തു.