Short Vartha - Malayalam News

ട്വന്റി 20: ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ സെമയില്‍

ഇന്ത്യ ഉയര്‍ത്തിയ 205 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. 43 പന്തില്‍ 76 റണ്‍സെടുത്ത ഹെഡ്ഡും 28 പന്തില്‍ 37 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും ഓസ്‌ട്രേലിയക്കായി പൊരുതിയെങ്കിലും 181 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പേസര്‍ അര്‍ഷദീപ് സിങ്ങും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ സെമിയില്‍ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും.