Short Vartha - Malayalam News

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ചെന്നെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് വിജയിച്ചതിന് പിന്നാലെയാണ് ടീം പ്രഖ്യാപിച്ചത്. ഒന്നാം ടെസ്റ്റിലുണ്ടായിരുന്ന അതേ ടീമിനെത്തന്നെയാണ് രണ്ടാം ടെസ്റ്റിലും BCCI നിലനിര്‍ത്തിയത്. സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്. രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍ എന്നിവരാണ് ടീമിലെ അംഗങ്ങൾ. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി.