Short Vartha - Malayalam News

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ്; ഇന്ത്യയുടെ ലീഡ് 300 കടന്നു

ചെപ്പോക്കില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ രണ്ടാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്. 33 റൺസുമായി ശുഭ്മാൻ ഗില്ലും 12 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ഒന്നാം ഇന്നിങ്സിൽ 149 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ലീഡ് 308 റൺസായി. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ 4 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 വിക്കറ്റ് നേടുന്ന ആറാമത്തെ പേസറായി.