Short Vartha - Malayalam News

ദുലീപ് ട്രോഫി; സെഞ്ച്വറി നേടി സഞ്ജു സാംസണ്‍

ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിലാണ് ഇന്ത്യ ഡിയുടെ താരമായ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയത്. 94 പന്തുകളില്‍നിന്ന് 11 ഫോറുകളും മൂന്നു സിക്‌സറുകളുമുള്‍പ്പെടെയാണ് സഞ്ജു സെഞ്ച്വറിയിലേക്കെത്തിയത്. ദുലീപ് ട്രോഫിയില്‍ സഞ്ജുവിന്റെ രണ്ടാം മത്സരമാണിത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജുവിന്റെ സെഞ്ച്വറികളുടെ എണ്ണം 11 ആയി.