Short Vartha - Malayalam News

കേരള ക്രിക്കറ്റ് ലീഗ്; കന്നി വിജയം നേടി ആലപ്പി റിപ്പിള്‍സ്

കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ ആദ്യ വിജയം നേടി ആലപ്പി റിപ്പിള്‍സ്. തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് ആലപ്പി പരാജയപ്പെടുത്തിയത്. തൃശൂര്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ ആലപ്പി മറികടന്നു. 47 പന്തില്‍ 92 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയ നായകന്‍ അസ്ഹറുദ്ദീനാണ് ആലപ്പിയുടെ വിജയശില്‍പി. ആലപ്പിക്കായി ആനന്ദ് ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ആലപ്പി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.