Short Vartha - Malayalam News

കേരള ക്രിക്കറ്റ് ലീഗ്; കൊച്ചിയെ തകര്‍ത്ത് കാലിക്കറ്റിന് ആദ്യ വിജയം

കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ 39 റണ്‍സിനാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ വിജയം. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് കാലിക്കറ്റ് നേടിയത്. ഈ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊച്ചിയ്ക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനെ ആയുളളൂ. ജയത്തോടെ കാലിക്കറ്റ് രണ്ടു പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറി. അതേസമയം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.