Short Vartha - Malayalam News

കേരള ക്രിക്കറ്റ് ലീഗ് താരലേലം ഇന്ന്

കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) കേരള ക്രിക്കറ്റ് ലീഗിനായി 168 കളിക്കാരാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള ട്രിവാന്‍ഡ്രം റോയല്‍സ്, ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പിന്റെ കൊല്ലം സെയ്‌ലേഴ്സ്, കണ്‍സോള്‍ ഷിപ്പിംഗ് സര്‍വിസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആലപ്പി റിപ്പിള്‍സ്, എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ തൃശൂര്‍ ടൈറ്റന്‍സ്, ഇ.കെ.കെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെ കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് ടീം എന്നിവയുടെ ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.