Short Vartha - Malayalam News

ചെന്നൈ ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 280 റൺസിന്റെ വിജയം

ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിവസത്തിന്റെ ആദ്യ സെഷനിൽത്തന്നെ വിജയം കരസ്ഥമാക്കി ഇന്ത്യ. 515 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. സെപ്റ്റംബർ 27ന് കാണ്‍പൂരിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് .