Short Vartha - Malayalam News

വനിതാ ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ രണ്ടു മലയാളികള്‍

ICC വനിതാ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ രണ്ടു മലയാളികൾ ഇടം നേടി. ആശ ശോഭനയും സജന സജീവനുമാണ് 15 അംഗ സ്ക്വാഡിലെ മലയാളികള്‍. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ഷെഫാലി വര്‍മ്മ, ദീപ്‌തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ദയാലന്‍ ഹേമലത, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍ എന്നിവരാണ് 15 അംഗ സ്‌ക്വാഡിലെ മറ്റ് താരങ്ങൾ. ഉമ ഛേത്രി, തനൂജ കാന്‍വെര്‍, സൈമ താകോര്‍ എന്നിവരാണ് റിസർവ് താരങ്ങൾ. ബംഗ്ലാദേശിൽ നടക്കേണ്ട ടൂർണമെന്റ് ആഭ്യന്തര കലാപത്തെ തുടർന്ന് UAE ലേക്ക് മാറ്റുകയായിരുന്നു.