Short Vartha - Malayalam News

രാഹുൽ ദ്രാവിഡ് വീണ്ടും രാജസ്ഥാൻ റോയൽസിൽ

IPL ടീം രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് ചുമതല ഏറ്റു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ജൂണിൽ നടന്ന ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2012, 2013 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാൻ ക്യാപ്റ്റനായിരുന്നു. തുടർന്നുള്ള രണ്ടു സീസണുകളിൽ ടീം ഡയറക്ടറുടെയും, മെൻ്ററുടെയും പദവികൾ വഹിച്ചു. 2016ലാണ് ദ്രാവിഡ് രാജസ്ഥാൻ വിട്ട് ഡൽഹി ടീമിനൊപ്പം ചേർന്നത്