Short Vartha - Malayalam News

രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തുന്നു

IPLന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വീണ്ടും എത്തുന്നതായാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി ദ്രാവിഡിന്റെ നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ഫ്രഞ്ചൈസിയുമായി ദ്രാവിഡ് കരാറിലേര്‍പ്പെട്ടതയാണ് വിവരം. IPL 2012, 2013 സീസണുകളില്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു.