Short Vartha - Malayalam News

രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് ജയം

രാജസ്ഥാൻ റോയൽസിന് തുടർച്ചയായ അഞ്ചാം തോൽവി. ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന് 144 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 18.5 ഓവറിൽ വിജയലക്ഷ്യം കണ്ടെത്തി.